Mon, 12 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : University College Hostel Clash

യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് സം​ഘ​ർ​ഷം; സം​ഭ​വി​ക്കാ​ൻ പാ​ടി​ല്ലാ​ത്ത​താ​ണ് പൊ​ലി​സി​ന്‍റെ ഭാ​ഗ​ത്ത്‌ നി​ന്ന് ഉ​ണ്ടാ​കു​ന്ന​ത്: പി​ണ​റാ​യി വി​ജ​യ​ൻ

തി​രു​വ​ന​ന്ത​പു​രം: യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഹോ​സ്റ്റ​ലി​ന് മു​ന്നി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ പൊ​ലി​സി​നെ വി​മ​ർ​ശി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ. പൊ​ലി​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് സം​ഭ​വി​ക്കാ​ൻ പാ​ടി​ല്ലാ​ത്ത കാ​ര്യ​ങ്ങ​ളാ​ണ് ഉ​ണ്ടാ​യ​ത്. പ​രി​ക്കേ​റ്റ​വ​രെ കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്ന ആം​ബു​ല​ൻ​സ് ത​ട​ഞ്ഞ​താ​യും ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ രോ​ഗി​ക​ളെ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞു​വെ​ച്ച​താ​യും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന കാ​ല​ത്ത് ത​ന്‍റെ ഗ​ൺ​മാ​ൻ അ​നി​ൽ​കു​മാ​റി​ന്‍റെ​യും സ​ന്ദീ​പി​ന്‍റെ​യും വീ​ടു​ക​ളി​ലേ​ക്ക് യൂ​ത്ത് കോ​ൺ​ഗ്ര​സ് മാ​ർ​ച്ച് ന​ട​ത്തി​യി​ട്ടു​ണ്ട്. യൂ​ത്ത് കോ​ൺ​ഗ്ര​സ് ആ​ക്ര​മ​ണ​വും പൊ​ലി​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ള്ള ആ​ക്ര​മ​ണ​വും ഒ​രു​ത​ര​ത്തി​ലും ഉ​ണ്ടാ​കാ​ൻ പാ​ടി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​ക്ര​മ​ണ​മു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ത​ങ്ങ​ൾ​ക്ക് സ്ഥ​ല​ത്തേ​ക്ക് പോ​കേ​ണ്ടി​വ​ന്ന​ത്.

മ​ന്ത്രി ത​ന്നെ ആ​ക്ര​മ​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​ക​രു​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഹോ​സ്റ്റ​ലി​ന് മു​ന്നി​ൽ​നി​ന്ന് സ​മ​രം ആ​രം​ഭി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തി​ന്‍റെ കാ​ര​ണം എ​ന്താ​ണെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. അ​ടൂ​ർ നൈ​റ്റ് മാ​ർ​ച്ചി​നി​ടെ ഉ​ണ്ടാ​യ സം​ഘ​ർ​ഷ​വും പ്ര​തി​പ​ക്ഷ നേ​താ​വ് നി​യ​മ​സ​ഭ​യി​ൽ ഉ​ന്ന​യി​ച്ചു.

മാ​ർ​ച്ചി​നി​ടെ ആ​രാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് ചോ​ദി​ച്ച അ​ദ്ദേ​ഹം അ​ത്ത​ര​മൊ​രാ​ളു​ടെ കൂ​ടെ പൊ​ലി​സ് നി​ൽ​ക്കു​ന്ന​ത് എ​ന്തി​നാ​ണെ​ന്നും വി​മ​ർ​ശി​ച്ചു. പാ​ർ​ട്ടി​യി​ൽ നി​ന്ന് പു​റ​ത്താ​ക്കി​യ ഒ​രാ​ളാ​ണ് അ​ടൂ​രി​ൽ കോ​ൺ​ഗ്ര​സി​നെ നി​യ​ന്ത്രി​ക്കു​ന്ന​തെ​ന്നും പി​ണ​റാ​യി വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up